ഗാന്ധി സ്മൃതി
പുറനാട്ടുകര ഗാന്ധി സ്മൃതി വിശ്വോത്തര നിലവാരമുള്ള ഗാന്ധിയൻ ലൈബ്രററിയായും മ്യൂസിയമായും വികസിപ്പിക്കും ഡോ പി.കെ ബിജു.പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ഗാന്ധിജിയുടെ പാദരേണുക്കൾ പതിഞ്ഞ ഗാന്ധി സ്മൃതി വിശ്വോത്തര നിലവാരത്തിലുള്ള ലൈബ്രററിയായും മ്യൂസിയമായും ആശ്രമത്തിന്റെ സഹകരണത്തോടെ വികസിപ്പിക്കുമെന്ന് ഡോ പി.കെ ബിജു എം പി പറഞ്ഞു. എം പി യുടെ പ്രാദേശിക വികസന ഫണ്ടായ9.97 ലക്ഷം രൂപ നിർമ്മിതിയിലൂടെ ചെലവഴിച്ച് നവീകരിച്ച ഗാന്ധി സ്മൃതിയുടെ പുനരർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം :അഹിംസയും ഉപവാസവും മൂർച്ചയേറിയ സമരായുധങ്ങളാണെന്ന് ലോക ജനതയ്ക്ക് മുന്നിൽ കാണിച്ചു കൊടുത്ത മഹാത്മാവായിരുന്നു അദ്ദേഹം.ആദ്ധ്യാത്മികതയിലധിഷ്ഠിതമായ പോരാട്ടമായിരുന്നു ഗാന്ധിജി നടത്തിയത്. അദ്ദേഹത്തിന് ലോക ജനതയുടെ ഹൃദയത്തിലാണ് ഇരിപ്പിടം ലഭിച്ചത്.ശ്രീരാമകൃഷ്ണ ദേവന്റെ മതബോധം ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഗാന്ധിജിയെ പുതുതലമുറ വിസ്മരിക്കാതിരിക്കാനാണ് ഗാന്ധി ലൈബ്രററി .ഗുജറാത്തിലെ പോർബന്തർ ആ ശ്രമത്തിൽ പോലും ഗാന്ധിജിയെ വേണ്ട രീതിയിൽ ആദരിക്കുന്നില്ല.എന്നാൽ വർണ്ണവെറിയന്മാരാൽ ഒരിക്കൽ അവഹേളിക്കപ്പെട്ട സൗത്ത് ആഫ്രിക്കയിലാണ് ഗാന്ധിജിയുടെ ഏറ്റവും സുന്ദരമായ സ്തൂപം സ്ഥിതി ചെയ്യുന്നത്. സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷത വഹിച്ചു.ശ്രീരാമകൃഷണ വചനങ്ങൾ ഏറെ സ്വാധീനിച്ചലോ കാരാധ്യനായ നേതാവായിരുന്നു ഗാന്ധിജി എന്നും സ്വാമിജി കൂട്ടിച്ചേർത്തു, എസ് കെ കവർ സ്റ്റോറി ഓൺലൈൻ ന്യൂസ്



Author Coverstory


Comments (0)